സന്തോഷ് ട്രോഫി; ഗോവയെ വീഴ്ത്തി കേരളം; രക്ഷകനായി ആസിഫ്

കേരളത്തിന്റെ അടുത്ത മല്‍സരം 12ന് കര്‍ണ്ണാടകയ്‌ക്കെതിരേയാണ്.

Update: 2023-02-10 10:04 GMT


ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍ക്ക് തുടക്കമായി. ഇന്ന് നടന്ന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കേരളം ഗോവയെ തകര്‍ത്തു. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ ഒ എം ആസിഫാണ് കേരളത്തിന്റെ രക്ഷകനായത്. ആദ്യ പകുതിയില്‍ നിജോ ഗില്‍ബര്‍ട്ടും രണ്ടാം പകുതിയുടെ തുടക്കത്തില്‍ റിസ്വാന്‍ അലിയുമാണ് കേരളത്തിന് ലീഡ് നല്‍കിയത്. എന്നാല്‍ മുഹമ്മദ് ഹഫീസിലൂടെ രണ്ട് ഗോള്‍ ഗോവ തിരിച്ചടിച്ച് മല്‍സരം സമനിലയിലാക്കി. പകരക്കാരനായെത്തിയ ആസിഫ് ഇഞ്ചുറി ടൈമില്‍ കേരളത്തിന്റെ രക്ഷകനാവുകയായിരുന്നു. ഒടുവില്‍ 3-2ന് കേരളം മല്‍സരം സ്വന്തമാക്കി. കേരളത്തിന്റെ അടുത്ത മല്‍സരം 12ന് കര്‍ണ്ണാടകയ്‌ക്കെതിരേയാണ്.




Tags: