സന്തോഷ് ട്രോഫി; ചാംപ്യന്‍മാര്‍ വന്‍ ജയത്തോടെ തുടങ്ങി

29ന് ബീഹാറിനെതിരേയാണ് കേരളത്തിന്റെ രണ്ടാം മല്‍സരം.

Update: 2022-12-26 18:01 GMT




കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം വന്‍ ജയത്തോടെ തുടങ്ങി. ഇന്ന് ഗ്രൂപ്പ് രണ്ടില്‍ രാജസ്ഥാനെ നേരിട്ട കേരളം ഏഴ് ഗോളിന്റെ ജയമാണ് നേടിയത്.നിജോ ഗില്‍ബര്‍ട്ട്, വിഘ്‌നേഷ്(ഡബിള്‍), നരേഷ് ഭാഗ്യനാഥ്(ഡബിള്‍), റിസ്വാന്‍(ഡബിള്‍) എന്നിവരാണ് കേരളത്തിന്റെ സ്‌കോറര്‍മാര്‍. 29ന് ബീഹാറിനെതിരേയാണ് കേരളത്തിന്റെ രണ്ടാം മല്‍സരം.




Tags:    

Similar News