സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളാ-കര്‍ണ്ണാടക സെമി

ഇരുടീമിന്റെയും മധ്യനിര ശക്തമാണ്.

Update: 2022-04-28 05:34 GMT


മഞ്ചേരി: സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളാ-കര്‍ണ്ണാടക സെമി പോരാട്ടം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് ആദ്യ സെമി.25 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തിനായി കേരളത്തിന് വേണ്ടത് രണ്ട് ജയം കൂടിയാണ്.ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്റെ വരവ്. ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരാണ് കര്‍ണ്ണാടക.വി മിഥുന്‍, അജയ് അലെക്‌സ്, മുഹമ്മദ് സഹീഫ്, ജി സഞ്ജു, സോയല്‍ ജോഷി, ജിജോ ജോസഫ്, അര്‍ജ്ജുന്‍ ജയരാജ്, കെ മുഹമ്മദ് റാഷിദ്, സല്‍മാന്‍ കള്ളിയത്ത്, എന്‍ ഷിഖില്‍, വിഘ്‌നേഷ്, നൗഫല്‍ എന്നിവരെല്ലാം ഇന്ന് കേരളത്തിന്റെ ആദ്യ ഇലവനില്‍ കളിച്ചേക്കും.കര്‍ണ്ണാടക നിരയില്‍ സുധീര്‍ കൊട്ടിക്കേല, മഘേഷ് സെല്‍വ എന്നിവരുടെ പ്രകടനമാണ് ഏവരും നോക്കികാണുന്നത്.ഇരുടീമിന്റെയും മധ്യനിര ശക്തമാണ്.കര്‍ണ്ണാടകയുടെ മുന്നേറ്റ നിരയെ പിടിച്ചുകെട്ടുക അസാധ്യമാണ്.




Tags:    

Similar News