സന്ദേശ് ജിങ്കന്‍ ബെംഗളൂരു എഫ് സിയില്‍ തിരിച്ചെത്തി

എന്നാല്‍ ജിങ്കന്‍ തന്റെ പഴയ ക്ലബ്ബ് തിരിഞ്ഞെടുക്കുകയായിരുന്നു.

Update: 2022-08-14 14:21 GMT


ബെംഗളൂരു: എടികെ മോഹന്‍ ബഗാന്‍ ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. എടികെ മോഹന്‍ ബഗാനുമായി പിരിഞ്ഞ താരം ഒരു വര്‍ഷത്തേക്കാണ് ബെംഗളൂരുമായി കരാറിലെത്തിയത്. മുമ്പ് 2016-17 സീസണില്‍ താരം ബെംഗളൂരുവിനായി കളിച്ചിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്നും ലോണില്‍ പോയാണ് താരം ബെംഗളൂരുവിനായി കളിച്ചത്. എടികെ വിട്ട ഇന്ത്യന്‍ താരത്തിനായി വിദേശ ക്ലബ്ബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജിങ്കന്‍ തന്റെ പഴയ ക്ലബ്ബ് തിരിഞ്ഞെടുക്കുകയായിരുന്നു.




Tags:    

Similar News