ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ച് എവര്‍ട്ടണ്‍; സലാഹിന് 100 ഗോള്‍

ഇന്ന് നടന്ന മേഴ്‌സിസൈഡ് ഡെര്‍ബിയില്‍ 2-2 സമനിലയിലാണ് എവര്‍ട്ടണ്‍ ശക്തി തെളിയിച്ചത്.

Update: 2020-10-17 15:35 GMT



ആന്‍ഫീല്‍ഡ്; ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ സമനിലയില്‍ പിടിച്ചുകെട്ടി എവര്‍ട്ടണ്‍. ഇന്ന് നടന്ന മേഴ്‌സിസൈഡ് ഡെര്‍ബിയില്‍ 2-2 സമനിലയിലാണ് എവര്‍ട്ടണ്‍ ശക്തി തെളിയിച്ചത്. ഇന്ന് മികച്ച തുടക്കം ലഭിച്ച ലിവര്‍പൂള്‍ സാദിയോ മാനെയിലൂടെ മൂന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. എന്നാല്‍ റൊഡ്രിഗസിന്റെ അസിസ്റ്റില്‍ നിന്ന് മൈക്കല്‍ കീന്‍ എവര്‍ട്ടണ്‍ന്റെ സമനില ഗോള്‍ നേടി. ഇതിനിടയില്‍ വാന്‍ ഡെക്ക് പരിക്കേറ്റ് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി. തുടര്‍ന്ന് നടന്ന ആവശേ പോരാട്ടത്തില്‍ 72ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിന്റെ ലീഡ് നേടി. ലിവര്‍പൂളിനായുള്ള സലാഹിന്റെ 100ാം ഗോളായിരുന്നു ഇത്. എന്നാല്‍ 81 മിനിറ്റില്‍ എവര്‍ട്ടണ്‍ ഗോളടി മെഷീന്‍ കാള്‍വര്‍ട്ട് ലെവിനിലൂടെ അവര്‍ സമനില പിടിച്ചു.





Tags: