സഹലിന്റെ ഐസ്ലാന്റ് ക്ലബ്ബിലേക്കുള്ള നീക്കം പാളി

ഓഗസ്റ്റ് വരെ താരത്തെ വിട്ടുകൊടുക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം.

Update: 2022-06-22 05:39 GMT


മുംബൈ: ഇന്ത്യന്‍ ടീമിന്റെ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന്റെ ഐസ്ലന്റ് ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ നീക്കം പാളിയതായി റിപ്പോര്‍ട്ട്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരം ലോണില്‍ ഐസ്ലന്റ് ക്ലബ്ബ് ഐബിവി വെസ്റ്റ്മനനെയറിലേക്ക് മാറാനിരിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സും താരത്തെ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നു. പ്രാരംഭ ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളും വിസ പ്രശ്‌നങ്ങളും താരത്തിന് തിരിച്ചടിയാവുകയായിരുന്നു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു.മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകന്‍ ഹെര്‍മനാണ് ഐസ്ലന്റ് ക്ലബ്ബിന്റെ നിലവിലെ കോച്ച്. ഓഗസ്റ്റ് വരെ താരത്തെ വിട്ടുകൊടുക്കാനായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് തീരുമാനം. മറ്റ് യൂറോപ്പ്യന്‍ ക്ലബ്ബുകളില്‍ നിന്നും താരത്തിന് ഓഫര്‍ വന്നിരുന്നു.




Tags:    

Similar News