സാഫ് കപ്പ് അഞ്ചാം തവണയും ഇന്ത്യയ്ക്ക്

Update: 2019-03-22 13:59 GMT

കാഠ്മണ്ഡു: സാഫ് കപ്പ് കിരീടത്തില്‍ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യന്‍ വനിതകള്‍. ആതിഥേയരായ നേപ്പാളിനെ 3-1നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഡാലിമ ചിബര്‍, ഡാങ്ങ്‌മെയി ഗ്രെസ്, അഞ്ജു തമാങ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയവര്‍. നേപ്പാളിന്റെ ഗോള്‍ സാബിത്ര ഭണ്ടാരിയാണ് നേടിയത്. സാഫ് കപ്പില്‍ ഇന്ത്യ വഴങ്ങിയ ഏകഗോളാണിത്. ബംഗ്ലാദേശിനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. സാഫ് കപ്പ് തുടങ്ങിയത് മുതല്‍ ഇന്ത്യയാണ് തുടര്‍ച്ചയായി കിരീടം നേടാറുള്ളത്. 

Tags:    

Similar News