ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ലക്ഷ്യം; ജൊഹാനസ്ബര്‍ഗില്‍ ഇന്ത്യ ഇന്ന് ഇറങ്ങും

ചരിത്ര നേട്ടം തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇറങ്ങുന്ന ടീമിന്റെ ലക്ഷ്യം.

Update: 2022-01-03 06:01 GMT


ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ന് ജൊഹാനസ്ബര്‍ഗില്‍ തുടക്കമാവും. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ടാം ടെസ്റ്റും ജയിച്ച് ദക്ഷിണാഫ്രിക്കയില്‍ ആദ്യ പരമ്പര നേടുകയാണ് ലക്ഷ്യം. ഉച്ചയ്ക്ക് 1.30ന് വാണ്ടറേഴ്‌സ് ഗ്രൗണ്ടിലാണ് മല്‍സരം. ആദ്യ ടെസ്റ്റിലെ അതേ ഇലവനെയാണ് ഇന്ത്യ ഇറക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഡി കോക്ക് വിരമിച്ചതിനാല്‍ കെയ്ല്‍ വെരേനെ ടീമിനൊപ്പം ചേരും. ചരിത്ര നേട്ടം തന്നെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇറങ്ങുന്ന ടീമിന്റെ ലക്ഷ്യം.




Tags:    

Similar News