സ്ത്രീകളെ കൈയ്യേറ്റം ചെയ്തു; വെയ്ല്‍സ് റയാന്‍ ഗിഗ്‌സിനെ പുറത്താക്കി
അസിസ്റ്റ് മാനേജര്‍ റോബര്‍ട്ട് പേജ് വെയ്ല്‍സിനെ യൂറോയില്‍ നയിക്കും.
മാഞ്ച്‌സറ്റര്‍: മാഞ്ച്‌സറ്റര്‍ യുനൈറ്റഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും വെയ്ല്‍സ് മാനേജറുമായ റയാന്‍ ഗിഗ്‌സ് സ്ത്രീകളെ കൈയ്യേറ്റം ചെയ്തതായി പരാതി.പരാതിയില്‍ കേസെടുത്ത പോലിസ് ഗിഗ്‌സിനോട് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗിഗ്‌സിന്റെ വീട്ടിലെത്തിയ രണ്ട് സ്ത്രീകളെ കൈയ്യേറ്റം ചെയ്തതായാണ് പരാതി. ആരോപണത്തെ തുടര്‍ന്ന് 47 കാരനായ ഗിഗ്‌സിനെ വെയ്ല്‍സ് മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കി. പകരം അസിസ്റ്റ് മാനേജര്‍ റോബര്‍ട്ട് പേജ് വെയ്ല്‍സിനെ യൂറോയില്‍ നയിക്കും. 2020 നവംബറിലാണ് കേസിനാസ്പദമായ പരാതി. 2017ലും ഗിഗ്‌സിനെതിരേ സമാനരീതിയില്‍ പരാതി ഉണ്ടായിരുന്നു.