റഫറിക്കെതിരേ ആംഗ്യം; റൊണാള്‍ഡോക്ക് മല്‍സര വിലക്ക്

Update: 2026-01-14 08:17 GMT

റിയാദ്: സൗദി പ്രോ ലീഗില്‍ അല്‍-ഹിലാലിനെതിരെയുള്ള മല്‍സരത്തില്‍ അമ്പയറിനെ നോക്കി ആംഗ്യം കാണിച്ച അല്‍ നസറിന്റെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മല്‍സര വിലക്ക്. രണ്ട് മല്‍സരങ്ങളില്‍ നിന്നും താരത്തെ വിലക്കിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

നസര്‍-ഹിലാല്‍ മല്‍സരത്തിലെ റഫറിയുടെ തീരുമാനങ്ങള്‍ ഇഷ്ടപ്പെടാതിരുന്ന റൊണാള്‍ഡോ ക്യാമറ നോക്കി റോബ്ഡ് എന്ന ആംഗ്യമായിരുന്നു കാണിച്ചത്. ഇത് മാച്ച് ഒഫീഷ്യല്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.സൗദി അറേബ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക, ധാര്‍മ്മിക നിയമപ്രകാരം മാച്ച് ഒഫീഷ്യല്‍സിനെതിരായ ആംഗ്യം കുറ്റകരമായ പെരുമാറ്റവും ഒഫീഷ്യല്‍സിന്റെ സത്യസന്ധതയെ തകര്‍ക്കുന്നതുമാണെന്ന് പറയുന്നു. റൊണാള്‍ഡോയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ താരത്തിന് ഒന്നിലധികം മല്‍സരങ്ങളില്‍ വിലക്ക് നേരിടേണ്ടിവരും. മല്‍സരത്തില്‍ 3-1ന് അല്‍ ഹിലാല്‍ വിജയിച്ചിരുന്നു.




Tags: