റോളര്‍ സ്‌കേറ്റിങ് ദേശീയ ചാംപ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത് വിഴിഞ്ഞം സ്വദേശികള്‍
തിരുവനന്തപുരം: റോളര്‍ സ്‌കേറ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ചണ്ഡീഗഡില്‍ നടന്ന 59ാമത് ദേശീയ ചാംപ്യന്‍ഷിപ്പില്‍ കേരളത്തിന് അഭിമാനമായി വിഴിഞ്ഞം സ്വദേശികള്‍. സ്‌കേറ്റ്‌ബോര്‍ഡിങ്ങില്‍ 2 സ്വര്‍ണം (വിദ്യാദാസ്, അശ്വിന്‍), 2 വെള്ളി (ജോഷിന്‍, മിനി), ഒരുവെങ്കലം (വിനീഷ്) എന്നിങ്ങനെയാണ് നേട്ടം.
കോവളം സ്‌കേറ്റ് ക്ലബിനു കീഴില്‍ പരിശീലനം നടത്തുന്ന ഇവര്‍ തുടര്‍ച്ചയായി മൂന്നാം പ്രാവശ്യമാണ് കിരീടം ചൂടുന്നത്. പഞ്ചാബിലെ കാലാവസ്ഥ വെല്ലുവിളിയായിരുന്നെങ്കിലും കഠിനപ്രയത്‌നത്തിനും ദൃഢനിശ്ചയത്തിനും ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ട ഈ കുട്ടികള്‍.