റൊഡ്രിഗോയ്ക്ക് ഹാട്രിക്ക്; ചാംപ്യന്‍സ് ലീഗില്‍ ഗോളില്‍ ആറാടി റയല്‍

ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കി ക്ലബ്ബായ ഗ്ലാറ്റസറായെ എതിരില്ലാത്ത ആറ് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ബ്രസീലിന്റെ യുവ താരം റൊഡ്രിഗോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്.

Update: 2019-11-07 05:31 GMT

സാന്റിയാഗോ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡിന് മിന്നും ജയം. ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ തുര്‍ക്കി ക്ലബ്ബായ ഗ്ലാറ്റസറായെ എതിരില്ലാത്ത ആറ് ഗോളിനാണ് റയല്‍ തോല്‍പ്പിച്ചത്. ബ്രസീലിന്റെ യുവ താരം റൊഡ്രിഗോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിന്റെ വിജയത്തിന് കരുത്ത് പകര്‍ന്നത്.

18കാരനായ റൊഡ്രിഗോ 4, 7, 90 മിനിറ്റുകളിലാണ റയലിനായി വലകുലുക്കിയത്. ചാംപ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോഡ് ഇതോടെ റൊഡ്രിഗോയ്ക്ക് സ്വന്തമായി. റാമോസ്((14), കരീം ബെന്‍സിമ(45, 81) എന്നിവരാണ് റയലിന്റെ മറ്റ് സ്‌കോറര്‍മാര്‍. ജയത്തോടെ റയല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തി.

ഗ്രൂപ്പ് എയില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ബെല്‍ജിയം ക്ലബ്ബ് ബ്രൂഗ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇക്കാര്‍ഡിയാണ് ഫ്രഞ്ച് ചാംപ്യന്‍മാര്‍ക്കായി ഗോള്‍ നേടിയത്.

Tags:    

Similar News