ഹോത്ത സെവന്‍സ് ടൂര്‍ണമെന്റ് മാര്‍ച്ച് 28 ന് തുടങ്ങും
ഹോത്താ ബനി തമീമിലെ ഹോത്താ മലയാളീസ് ചാരിറ്റി ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന ഒന്നാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും.
റിയാദ്: ഹോത്താ ബനി തമീമിലെ ഹോത്താ മലയാളീസ് ചാരിറ്റി ഓര്ഗനൈസേഷന് സംഘടിപ്പിക്കുന്ന ഒന്നാമത് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 28 മുതല്‍ ആരംഭിക്കും. ചാരിറ്റി ലക്ഷ്യം വെച്ച് സ്ഥാപിതമായ സംഘടനയുടെ ആദ്യ ധനസമഹാരണ പരിപാടി ആണ് ഫുട്ബോള്‍ മേള.
സ്പോട്ടിങ് സ്റ്റാര്‍ ഹോത്താ, സെവന് സ്റ്റാര്‍ ഇസ്ലാമിയ, അല്‍ ഖര്‍ജ് നൈറ്റ് റൈഡേഴ്സ് (എ), ഫാല്‍ക്കണ്‍ എഫ്സി ഇര്‍ഖ റിയാദ്, മഫ്റൂഷാത്ത് അത്തീക്ക്, എഫ്സി ഹരീഖ്, അല്‍ ഖര്‍ജ് നൈറ്റ് റൈഡേഴ്സ്(ബി), മന്‍സൂര്‍ റബീഅ അസീസിയ്യ എന്നീ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ പ്രമുഖര്‍ പങ്കെടുക്കുന്ന ഉല്ഘാടനവേദിയില് ഹോതയിലെ പ്രമുഖ പോലിസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സംഘടനയുടെ ലോഗോ പ്രകാശിപ്പിക്കുമെന്നും എച്ച്എംസിഒ ഭാരവാഹികള്‍ അറിയിച്ചു. മത്സരം ഏപ്രില്‍ 18 ന് സമാപിക്കും.