റിച്ചാര്‍ലിസണ് ടോട്ടന്‍ഹാമിന്റെ ആദ്യ മല്‍സരം നഷ്ടമാവും

ഒരു മല്‍സരത്തിലെ വിലക്കും പിഴയുമാണ് ശിക്ഷ.

Update: 2022-07-05 17:51 GMT


ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടന്‍ഹാമിന്റെ പുതിയ സൈനിങായ റിച്ചാര്‍ലിസണ് സീസണിലെ ആദ്യ മല്‍സരം നഷ്ടമാവും. ബ്രസീലിയന്‍ താരമായ റിച്ചാര്‍ലിസണ്‍ കഴിഞ്ഞ സീസണില്‍ എവര്‍ട്ടണനു വേണ്ടിയാണ് കളിച്ചത്. റെലഗേഷന്‍ ഭീഷണിയിലുണ്ടായിരുന്ന എവര്‍ട്ടണെ റിച്ചാര്‍ലിസണാണ് രക്ഷപ്പെടുത്തിയത്. ലീഗിലെ നിര്‍ണ്ണായക മല്‍സരത്തില്‍ ചെല്‍സിക്കെതിരേ ഗോളടിച്ച ശേഷം റിച്ചാര്‍ലിസണ്‍ ആഹ്ലാദപ്രകടനം നടത്തുമ്പോള്‍ ജ്വാല ഉപയോഗിച്ചിരുന്നു. നീല നിറത്തിലുള്ള പുക പോവുന്ന ഒരു മെഴുകുതിരിയുമായാണ് താരം ആഹ്ലാദ പ്രകടനം നടത്തിയത്.ലീഗ് മല്‍സര നിയമലംഘനമാണ് താരം നടത്തിയത്.ഒരു മല്‍സരത്തിലെ വിലക്കും പിഴയുമാണ് ശിക്ഷ.




Tags: