ലാലിഗയില്‍ റയലിന് സമനില; പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം

Update: 2019-11-03 06:34 GMT

ബെര്‍നാബൂ: സ്പാനിഷ് ലീഗില്‍ ഒന്നാമതെത്താനുള്ള സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തി റയല്‍ മാഡ്രിഡ്. റയല്‍ ബെറ്റിസ് ഗോള്‍ രഹിത സമനിലയില്‍ റയലിനെ തളച്ചതോടെയാണ് അവരുടെ ഒന്നാമതെത്താനുള്ള മോഹത്തിന് അടിവരയിട്ടത്. കരീം ബെന്‍സിമയും സെര്‍ജിയോ റാമോസും ഹസാര്‍ഡും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഭാഗ്യം ബെറ്റിസിന് കൂടെയായിരുന്നു.

ലീഗില്‍ റയല്‍ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ സെവിയ്യ അത്‌ലറ്റിക്കോ മാഡ്രിഡിനെ 1-1 സമനിലയില്‍ കുരുക്കി. ഫ്രാങ്കോ വാസ്‌കേസാണ് സെവിയ്യയെ ആദ്യം മുന്നിലെത്തിച്ചത്. ആല്‍വാരോ മൊറാത്തയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സമനില ഗോള്‍ നേടിയത്. മാഡ്രിഡ് ലീഗില്‍ മൂന്നാമതും സെവിയ്യ നാലാമതുമാണ്. മറ്റൊരു മല്‍സരത്തില്‍ വലന്‍സിയ 2-1ന് എസ്പാനിയോളിനെ തോല്‍പ്പിച്ചു.

പ്രീമിയര്‍ ലീഗില്‍ ചെല്‍സി 2-1ന് വാറ്റ്‌ഫോഡിനെ തോല്‍പ്പിച്ചു. ചെല്‍സിയുടെ തുടര്‍ച്ചയായ ഏഴാം എവേ ജയമാണിത്. ജയത്തോടെ ലീഗില്‍ ചെല്‍സി മൂന്നാം സ്ഥാനത്തെത്തി. എബ്രഹാം, പുലിസിക്ക് എന്നിവരാണ് നീലപ്പടയുടെ സ്‌കോറര്‍മാര്‍. 


Similar News