ലൂക്കാ മൊഡ്രിച്ച് റയലില്‍ കരാര്‍ നീട്ടി

മൊഡ്രിച്ച് കഴിഞ്ഞ ദിവസം ക്രൊയേഷ്യയ്ക്കായി 150ാം അന്താരാഷ്ട്ര മല്‍സരം കളിച്ചിരുന്നു.

Update: 2022-06-07 15:02 GMT


മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ലൂക്കാ മൊഡ്രിച്ച് ക്ലബ്ബുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഈ മാസം 36കാരനായ മൊഡ്രിച്ചിന്റെ റയലിലെ കരാര്‍ അവസാനിക്കാനിരിക്കെയാണ്. 2012ലാണ് ക്രൊയേഷ്യന്‍ താരം റയലിലെത്തിയത്. റയലിനൊപ്പം അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. റയലില്‍ തുടര്‍ന്ന് റയലില്‍ തന്നെ വിരമിക്കാനാണ് താരത്തിന്റെ ആഗ്രഹം. ഇതിനായി വേതനം കുറച്ചാണ് പുതിയ കരാറില്‍ താരം ഒപ്പുവയ്ക്കുന്നത്. മൊഡ്രിച്ച് കഴിഞ്ഞ ദിവസം ക്രൊയേഷ്യയ്ക്കായി 150ാം അന്താരാഷ്ട്ര മല്‍സരം കളിച്ചിരുന്നു.




Tags:    

Similar News