ഗ്രൂപ്പ് ചാംപ്യന്‍മാരായി അയാകസും റയല്‍ മാഡ്രിഡും; സ്‌പോര്‍ട്ടിങും നോക്കൗട്ടിലേക്ക്

ജയത്തോടെ ഡോര്‍ട്ട്മുണ്ട് യൂറോപ്പാ ലീഗിലേക്ക് യോഗ്യത നേടി.

Update: 2021-12-08 05:25 GMT


ആംസ്റ്റര്‍ഡാം: ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി ഡച്ച് ക്ലബ്ബ് അയാകസ്.ഗ്രൂപ്പ് സിയില്‍ ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണെ അവര്‍ 4-2ന് പരാജയപ്പെടുത്തി. ആറില്‍ ആറ് ജയവുമായാണ് അയാകസ് പ്രീക്വാര്‍ട്ടറിലേക്ക് വരുന്നത്. തോറ്റെങ്കിലും സ്‌പോര്‍ട്ടിങ് നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. മൂന്നാം സ്ഥാനത്തുള്ള ബൊറൂസിയാ ഡോര്‍ട്ട്മുണ്ട് ബെസികതാസിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഗോള്‍ ശരാശരിയില്‍ സ്‌പോര്‍ട്ടിങായിരുന്നു മുന്നില്‍. ജയത്തോടെ ഡോര്‍ട്ട്മുണ്ട് യൂറോപ്പാ ലീഗിലേക്ക് യോഗ്യത നേടി.


ഗ്രൂപ്പ് ഡിയില്‍ റയല്‍ മാഡ്രിഡ് ഇന്റര്‍മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ റയല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായി. ക്രൂസും അസന്‍സിയോയുമാണ് റയലിന്റെ സ്‌കോറര്‍മാര്‍. റയലും ഇന്ററും നേരത്തെ നോക്കൗട്ട് ഉറപ്പിച്ചതാണ്.




Tags:    

Similar News