നെയ്മറിനായി റയലിന്റെ പുത്തന്‍ ഓഫര്‍
100 മില്യണ്‍ യൂറോയാണ് റയല്‍ പിഎസ്ജിക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്.
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് പിഎസ്ജി താരം നെയ്മറിനായി പുത്തന്‍ ഓഫര്‍ മുന്നോട്ട് വച്ചു. 100 മില്യണ്‍ യൂറോയാണ് റയല്‍ പിഎസ്ജിക്ക് നല്കാന് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, പിഎസ്ജി ഇതിന് മറുപടി നല്‍കിയിട്ടില്ല. അതിനിടെ, ബാഴ്സ താരം ഫിലിപ്പേ കുട്ടിഞ്ഞോ ലോണ്‍ അടിസ്ഥാനത്തില്‍ ടോട്ടന്‍ഹാമിലേക്ക് പോവുന്നില്ലെന്ന് വ്യക്തമാക്കി. താരത്തെ കൈമാറി നെയ്മറിനെ ടീമിലെത്തിക്കാനുള്ള ബാഴ്സയുടെ നീക്കവും ഇതോടെ പാളി.
പിഎസ്ജി മുന്നോട്ടുവച്ച തുക ബാഴ്സയ്ക്ക് നല്കാന് ഇതുവരെ കഴിഞ്ഞിട്ടില്ല. നെയ്മറിനായി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. യുവന്റസും നെയ്മറിനായി രംഗത്തുണ്ട്. എന്നാല്‍, പിഎസ്ജി മുന്നോട്ടുവച്ച 180 മില്ല്യണ്‍ യൂറോ നല്കാന് ഒരു ടീമിനും കഴിഞ്ഞിട്ടില്ല. സ്പാനിഷ് ലീഗില്‍ ട്രാന്‍സ്ഫര്‍ ഡെഡ്ലൈന് അവസാനിക്കുന്നത് ഈ മാസം 31നാണ്. ഈ ദിവസത്തിനുള്ളില്‍ താരങ്ങളെ വില്‍ക്കാം. എന്നാല്‍, താരങ്ങളെ പരസ്പരം കൈമാറാനുള്ള അവസാന തിയ്യതി നാളെയാണ്.