ചാംപ്യന്‍സ് ലീഗ്; ഗ്രൂപ്പ് ഇ കടുപ്പം; മിലാന് തോല്‍വി; റയല്‍ മുന്നോട്ട്

റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.

Update: 2022-10-06 06:02 GMT


മിലാന്‍: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ എസി മിലാനെ പരാജയപ്പെടുത്തി ചെല്‍സി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ചെല്‍സിയുടെ ജയം. ഫൊഫാന, ഒബമായെങ്, ജെയിംസ് എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ആര്‍ബി സാല്‍സ്ബര്‍ഗ് ഡൈനാമോ സെഗരിബിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി. ഗ്രൂപ്പില്‍ സാല്‍സ്ബര്‍ഗ്(5) ഒന്നാമതും ചെല്‍സി (4) രണ്ടാമതും മിലാന്‍ (4) മൂന്നാമതുമാണ്.


ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി. ശക്തര്‍ ഡൊണറ്റ്‌സക്കിനെതിരേ 2-1ന്റെ ജയമാണ് റയല്‍ നേടിയത്. ബ്രസീലിയന്‍ താരങ്ങളായ റൊഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍.




Tags:    

Similar News