ചാംപ്യന്‍സ് ലീഗ് സെമി; മാഡ്രിഡില്‍ ഇന്ന് ചെല്‍സി ഇറങ്ങുന്നു

രാത്രി 1.30നാണ് മല്‍സരം.

Update: 2021-04-27 07:08 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കമാവുന്നു.മാഡ്രിഡില്‍ നടക്കുന്ന സെമി ആദ്യപാദത്തില്‍ റയല്‍ ചെല്‍സിയെ നേരിടുന്നു. രാത്രി 1.30നാണ് മല്‍സരം. പ്രീമിയര്‍ ലീഗിലെ തകര്‍പ്പന്‍ ഫോമുമായാണ് ചെല്‍സിയിറങ്ങുന്നത്.ലീഗില്‍ അവര്‍ നാലാം സ്ഥാനത്താണ്. അവസാന മല്‍സരത്തിലും ചെല്‍സി മികച്ച ജയം നേടിയിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ കുറഞ്ഞ ലക്ഷ്യങ്ങള്‍ ഇല്ലെന്ന് കോച്ച് തോമസ് ടുഷേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറുവശത്ത് റയല്‍ മോശം ഫോമിലൂടെയാണ് കടന്ന് പോവുന്നത്. സ്പാനിഷ് ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കഷ്ടിച്ചാണ്.അവസാനം കളിച്ച മൂന്ന് മല്‍സരങ്ങളില്‍ രണ്ടെണ്ണത്തിലും സമനില ആയിരുന്നു ഫലം. ജയിച്ച് അത്‌ലറ്റിക്കോയെ പിന്‍തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ അവസരം ലഭിച്ചിട്ടും റയല്‍ കൈവിടുകയായിരുന്നു.കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം കൊടുത്ത താരങ്ങള്‍ എല്ലാം ഇന്ന് റയലിനായി ഇറങ്ങും.


സാധ്യതാ ഇലവന്‍ റയല്‍: കുര്‍ട്ടോയിസ്, കര്‍വജാല്‍, റാഫേല്‍ വരാനെ,മിലിറ്റോ, നച്ചോ, കസിമറോ, ക്രൂസ്, മൊഡ്രിക്ക്, വിനീഷ്യസ്, ബെന്‍സിമ, അസെന്‍സിയോ


ചെല്‍സി: മെന്‍ഡി,അസപിലിക്യുറ്റാ, തിയാഗോ സില്‍വസ,റുഡിഗര്‍, ജെയിംസ്, ജോര്‍ജ്ജീനോ, കാന്റേ,ചില്‍വെല്‍,മൗണ്ട്,ഹാവര്‍ട്‌സ്, വെര്‍ണര്‍.




Tags:    

Similar News