മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. നാലാം സ്ഥാനക്കാരായ സെവിയ്യയെ ഇന്ന് 2-1ന് തോല്‍പ്പിച്ചാണ് റയലിന്റെ ഒന്നിലേക്കുള്ള കുതിപ്പ്. ജയത്തോടെ റയലിന് 43 പോയിന്റാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ബാഴ്സ 40 പോയിന്റുമായി രണ്ടിലേക്കിറങ്ങി. 57, 69 മിനിറ്റുകളില്‍ കാസിമറോ നേടിയ ഇരട്ട ഗോളുകളാണ് റയലിന് ജയമൊരുക്കിയത്.
ഡിജോങ് 64ാം മിനിറ്റില്‍ സെവിയ്യയുടെ ആശ്വാസ ഗോള്‍ നേടി. ലീഗില്‍ ബാഴ്സലോണ ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ ഗ്രനേഡ എഫ് സിയെ നേരിടും. ബാഴ്സ ജയിക്കുന്ന പക്ഷം അവര്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തും. മൂന്നാം സ്ഥാനക്കാരായ അത്ലറ്റിക്കോ മാഡ്രിഡ് ഇന്ന് തോല്‍വി നേരിട്ടു. ഐബര്‍ എതിരില്ലാത്ത രണ്ട് ഗോളിന് അത്ലറ്റിക്കോയെ തോല്‍പ്പിക്കുകയായിരുന്നു.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസ് മാഞ്ചസ്റ്റര്‍ സിറ്റിയെ 2-2ന് തളച്ചു. ടൗസണിലൂടെ പാലസ് ആദ്യം ലീഡ് നേടുകയായിരുന്നു. തുടര്‍ന്ന് അഗ്യൂറയിലൂടെ സിറ്റി ഇരട്ട ഗോള്‍ നേടി. എന്നാല്‍ ഇഞ്ചുറി ടൈമില്‍ ഫെര്ണാന്ഡിനോ പാലസിന്റെ സമനില ഗോള്‍ നേടുകയായിരുന്നു. മറ്റ് മല്‍സരങ്ങളില്‍ ടോട്ടന്‍ഹാമിനെ വാറ്റ്ഫോഡ് ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഷെഫ് യുനൈറ്റഡ് ആഴ്സണലിനെ 1-1നും പിടിച്ചുകെട്ടി. മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ നാലാം സ്ഥാനക്കാരായ ചെല്‍സിയെ 12ാം സ്ഥാനക്കാരായ ന്യൂകാസില്‍ തോല്‍പ്പിച്ചു.