ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിനെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ്

ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു.

Update: 2021-04-07 03:35 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ലിവര്‍പൂളിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ക്ലോപ്പിന്റെ ചെമ്പടയെ 3-1ന് തകര്‍ത്താണ് സിദാന്‍ന്റെ മാഡ്രിഡ് വിജയതീരമണിഞ്ഞത്. വിനീഷ്യസ് ജൂനിയര്‍ ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ അസാന്‍സിയോ ഒരു ഗോളും നേടി. ക്രൂസ്, മൊഡ്രിച്ച് എന്നിവര്‍ ഗോളുകള്‍ക്ക് വഴിയൊരുക്കി. ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ മുഹമ്മദ് സലാഹിന്റെ വകയായിരുന്നു. റാമോസും വരാനെയും ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ ഫോമിലാണ് റയല്‍ കളിച്ചത്. പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ നിന്ന് രക്ഷപ്പെടാന്‍ ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗിലും ആയില്ല.

രണ്ടാം പാദമല്‍സരം ആന്‍ഫീല്‍ഡില്‍ ഏപ്രില്‍ 14ന് നടക്കും.







Tags:    

Similar News