റയലിന് കിരീടം കൈയ്യെത്തും ദൂരത്ത്; ബാഴ്സയ്ക്ക് ഇന്ന് നിര്‍ണ്ണായകം

കിരീടം നേടാന്‍ റയല്‍ മാഡ്രിഡിന് ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം.

Update: 2020-07-11 12:08 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന് കൈയ്യെത്തും ദൂരത്ത്. കഴിഞ്ഞ ദിവസം ആല്‍വ്സിനെതിരേ നേടിയ ജയത്തോടെയാണ് റയല്‍ കിരീടത്തോടടുക്കുന്നത്. കിരീടം നേടാന്‍ റയല്‍ മാഡ്രിഡിന് ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയുടെ നില പരുങ്ങലില്‍ ആയി. മാഡ്രിഡിന് ലീഗില്‍ 80 പോയിന്റാണുള്ളത്. ബാഴ്സയ്ക്ക് 76 പോയിന്റുമാണുള്ളത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് റയലിന്റെ ജയം. കരീം ബെന്‍സിമ(11), അസെന്‍സിഓ (50) എന്നിവരാണ് റയലിന് വേണ്ടി സ്‌കോര്‍ ചെയ്തവര്‍.

അതിനിടെ ഇന്ന് റയല്‍ വലാഡോളിഡിനെ നേരിടുന്ന ബാഴ്സയ്ക്ക് ജയം അനിവാര്യമാണ്. റയലിന് മുന്നില്‍ ലീഡ് നേടാന്‍ ബാഴ്സയ്ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചേ മതിയാവൂ. കഴിഞ്ഞ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട അന്‍സു ഫാത്തി ഇന്ന് ബാഴ്സയ്ക്കായി കളിക്കില്ല. മറ്റ് മല്‍സരങ്ങളില്‍ ഒസാസുന സെല്‍റ്റാ വിഗോയെയും അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനെയും നേരിടും.




Tags:    

Similar News