വോള്‍വ്സ് സ്ട്രൈക്കര്‍ റൗള്‍ ജിമ്മന്‍സ് തിരിച്ചെത്തി
പരിക്കേറ്റതിനെ തുടര്‍ന്ന് താരം അബോധാവസ്ഥയിലായിരുന്നു.
ലണ്ടന്‍: ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം വോള്‍വ്സ് സ്ട്രൈക്കര്‍ റൗള്‍ ജിമ്മന്‍സ് ടീമില്‍ തിരിച്ചെത്തി.തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് താരം ഒമ്പത് മാസത്തോളം ടീമിന് പുറത്തായിരുന്നു. പരിക്കില്‍ നിന്ന് മോചിതനായ ജിമ്മന്‍സ് മെക്സിക്കോയുടെ കോപ്പാ അമേരിക്ക ടീമില്‍ ഇടം നേടിയിരുന്നില്ല.
2020ല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്സലണലിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് മെക്സിക്കന്‍ താരത്തിന് പരിക്കേറ്റത്. ആഴ്സണല്‍ സ്ട്രൈക്കര്‍ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ജിമ്മന്സിന് പരിക്കേറ്റത്. ഇരുവരുടെയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരം അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് ഓക്സിജന്‍ നല്കി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറെ നേരത്തിന് ശേഷമാണ് ജിമ്മന്സിന് ബോധം തിരിച്ചുകിട്ടിയത്.ബ്രസീലിയന്‍ താരമായ ഡേവിഡ് ലൂയിസിനും പരിക്കേറ്റിരുന്നു.