ലൂയിസുമായി കൂട്ടിയിടിച്ചു; വോള്‍വ്‌സ് താരം ജിമ്മന്‍സ് അബോധാവസ്ഥയില്‍
ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ജിമ്മന്‍സിന് പരിക്കേറ്റത്.
എമിറേറ്റ്‌സ്: വോള്‍വ്‌സ് സ്‌ട്രൈക്കര്‍ റൗള്‍ ജിമ്മന്‍സിന് പരിക്ക്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ആഴ്‌സലണലിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് മെക്‌സിക്കന്‍ താരത്തിന് പരിക്കേറ്റത്. ആഴ്‌സണല്‍ സ്‌ട്രൈക്കര്‍ ഡേവിഡ് ലൂയിസുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ജിമ്മന്‍സിന് പരിക്കേറ്റത്. ഇരുവരുടെയും തലകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് താരം അബോധാവസ്ഥയിലായി. തുടര്‍ന്ന് ഓക്‌സിജന്‍ നല്‍കി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഏറെ നേരത്തിന് ശേഷമാണ് ജിമ്മന്‍സിന് ബോധം തിരിച്ചുകിട്ടിയത്. ജിമ്മന്‍സിന്റെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിയന്‍ താരമായ ഡേവിഡ് ലൂയിസിനും പരിക്കേറ്റിരുന്നു താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് ആഴ്‌സണല്‍ അറിയിച്ചു. മല്‍സരത്തില്‍ വോള്‍വ്‌സ് 2-1ന് ആഴ്‌സണലിനെ തോല്‍പ്പിച്ചു. ലീഗില്‍ വോള്‍വ്‌സ് ആറാമതും ആഴ്‌സണല്‍ 14ാംമതും ആണ്.