റഫീനയുടെ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഇനി കറ്റാലന്‍സിനൊപ്പം

49 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ബാഴ്‌സയിലെത്തുന്നത്.

Update: 2022-07-14 05:03 GMT

ക്യാംപ് നൗ: ലീഡസ് യുനൈറ്റഡിന്റെ ബ്രസീലിയന്‍ താരമായ റഫീന പുതിയ സീസണില്‍ ബാഴ്‌സലോണയ്ക്കായി കളിക്കും. ചെല്‍സി, ആഴ്‌സണല്‍, സ്പര്‍സ് എന്നിവരെല്ലാം റഫീനയ്ക്കായി വലവിരിച്ചിരുന്നു. ഒടുവില്‍ ലീഡസ് ബാഴ്‌സയുമായി ധാരണയിലാവുകയായിരുന്നു. 65 മല്‍സരങ്ങളില്‍ നിന്ന് ലീഡ്‌സിനായി 17 ഗോളും 12 അസിസ്റ്റും താരം നേടിയിട്ടുണ്ട്. 49 മില്ല്യണ്‍ യൂറോയ്ക്കാണ് താരം ബാഴ്‌സയിലെത്തുന്നത്.







Tags:    

Similar News