റെക്കോഡ് മല്‍സരത്തില്‍ റാമോസ് പെനാല്‍റ്റി നഷ്ടപ്പെടുത്തി; സ്‌പെയിനിന് സമനില

കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡ് ഈജിപ്തിന്റെ അഹമ്മദ് ഹസന്റെ (186) പേരിലാണുള്ളത്.

Update: 2020-11-15 03:51 GMT



മാഡ്രിഡ്: യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് സ്വന്തമാക്കിയ സ്‌പെയിനിന്റെ സെര്‍ജിയോ റാമോസ് മറക്കാനാവാത്ത ദിവസമായിരിക്കും ഇന്ന്. സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരത്തില്‍ രണ്ട് പെനാല്‍റ്റികളാണ് താരം നഷ്ടമാക്കിയത്. ഇതോടെ സ്വിറ്റ്‌സര്‍ലന്റിനോട് സ്‌പെയിന്‍ 1-1ന് സമനില വഴങ്ങുകയും ചെയ്തു. യുവേഫാ നാഷനസ് ലീഗിലാണ് സെര്‍ജിയോ ഇന്ന് പുതിയ നാഴികക്കലും ഒപ്പം ദുരന്തവും നേരിട്ടത്. 177ാം മല്‍സരങ്ങള്‍ കളിച്ച റാമോസ് ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച യൂറോപ്പ്യന്‍ താരമെന്ന റെക്കോഡാണ് നേടിയത്. 176 മല്‍സരങ്ങള്‍ കളിച്ച ഇറ്റാലിയന്‍ താരം ജിയാന്‍ ലൂയിജി ബഫണ്‍ റെക്കോഡാണ് സെര്‍ജിയോ തകര്‍ത്തത്. ഏറ്റവും കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച റെക്കോഡ് ഈജിപ്തിന്റെ അഹമ്മദ് ഹസന്റെ (186) പേരിലാണുള്ളത്. നിര്‍ണ്ണായക മല്‍സരത്തില്‍ ഫ്രയൂലര്‍ സ്വിറ്റ്‌സര്‍ലാന്റിന് ലീഡ് നല്‍കി. മൊറേനയിലൂടെ 89ാം മിനിറ്റില്‍ സ്‌പെയിന്‍ സമനില പിടിക്കുകയായിരുന്നു. ഇതിനിടയില്‍ ലഭിച്ച രണ്ട് പെനാല്‍റ്റികളാണ് താരം നഷ്ടമാക്കിയത്. ഒന്ന് സ്വിസ് ഗോളി തട്ടിമാറ്റിയപ്പോള്‍ മറ്റൊരു പനേഗ പെനാല്‍റ്റിയും പുറത്താവുകയായിരുന്നു. സ്‌പെയിനിനും റയല്‍ മാഡ്രിഡിനും എടുത്ത അവസാനത്തെ 18 പെനാല്‍റ്റികളും റാമോസ് ലക്ഷ്യം കണ്ടിരുന്നു. എന്നാല്‍ റെക്കോഡ് മല്‍സരം താരത്തിന് ദുസ്വപ്‌നമാവുകയായിരുന്നു. സമനിലയോട് സ്‌പെയിന്‍ ഗ്രൂപ്പില്‍ രണ്ടാ സ്ഥാനത്താണ്.





Tags:    

Similar News