റഹീം സ്റ്റെര്‍ലിങ് സിറ്റി വിടാനൊരുങ്ങുന്നു; പുതിയ തട്ടകം ബാഴ്‌സലോണ

യൂറോയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് സ്റ്റെര്‍ലിങ്.

Update: 2021-11-20 15:25 GMT


ഇത്തിഹാദ്: ഇംഗ്ലണ്ട് താരം റഹീം സ്‌റ്റെര്‍ലിങ് മാഞ്ചസ്റ്റര്‍ സിറ്റി വിടാനൊരുങ്ങുന്നു. ജനുവരി ട്രാന്‍സ്ഫറില്‍ ലോണ്‍ അടിസ്ഥാനത്തില്‍ തന്നെ ബാഴ്‌സയിലേക്ക് പോവാന്‍ അനുവദിക്കണമെന്നും താരം ക്ലബ്ബിനോട് ആവശ്യപ്പെട്ടു. സിറ്റിയുടെ മികച്ച താരമായിരുന്ന സ്റ്റെര്‍ലിങിന് ഈ സീസണില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ സ്റ്റെര്‍ലിങിനോട് ഫോം വീണ്ടെടുത്ത് ക്ലബ്ബില്‍ തുടരാന്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോള ആവശ്യപ്പെട്ടിരുന്നു. അതിനിടെ കോച്ചിന്റെ ഭാവി പദ്ധതിയില്‍ സ്റ്റെര്‍ലിങ് ഇല്ല എന്ന കണക്കുകൂട്ടലാണ് താരത്തെ ക്ലബ്ബ് വിടാന്‍ പ്രേരിപ്പിച്ചത്. യൂറോയില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് സ്റ്റെര്‍ലിങ്.




Tags:    

Similar News