പെനാല്‍റ്റി പാഴാക്കിയ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം

പെനാല്‍റ്റിയെടുക്കേണ്ട താരങ്ങളെ താനാണ് നിശ്ചയിച്ചത്.

Update: 2021-07-12 14:12 GMT


വെംബ്ലി: ഇറ്റലിക്കെതിരായ യൂറോ കപ്പ് ഫൈനലില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ തരത്തില്‍ വംശീയാധിക്ഷേപം. കോച്ച് സൗത്ത്‌ഗേറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്കാ, മാര്‍ക്കസ് റാഷ്‌ഫോഡ് എന്നീ താരങ്ങള്‍ക്കെതിരേയാണ് ആക്ഷേപം. ഏറ്റവും മോശമായ രീതിയിലാണ് താരങ്ങളെ അധിക്ഷേപിച്ചത്. ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സൗത്ത് ഗേറ്റ് ആവശ്യപ്പെട്ടു. പെനാല്‍റ്റിയെടുക്കേണ്ട താരങ്ങളെ താനാണ് നിശ്ചയിച്ചത്. പരിചയസമ്പന്നരായ താരങ്ങള്‍ക്ക് വരെ പെനാല്‍റ്റി കിക്ക് പാഴാകാറുണ്ട്. ഏറ്റവും മികച്ച താരങ്ങളെ തന്നെയാണ് പെനാല്‍റ്റിയ്ക്കായി നിശ്ചയിച്ചത്-കോച്ച് വ്യക്തമാക്കി. വംശീയധാക്ഷേപത്തെ യുവേഫയും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷനും അപലപിച്ചു.




Tags:    

Similar News