ഡി മരിയ പിഎസ്ജി വിട്ടു; ഇനി കളി ഇറ്റലിയില്‍

ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ആണ് മരിയക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നിലുള്ളത്.

Update: 2022-05-22 07:42 GMT


പാരിസ്: ഏഴ് സീസണുകളില്‍ പിഎസ്ജിയ്ക്ക് വേണ്ടി ഗംഭീര പ്രകടനം നടത്തിയ അര്‍ജന്റീനന്‍ താരം ഡി മരിയ ക്ലബ്ബ് വിട്ടു. താരം ഇന്ന് മെറ്റ്‌സിനെതിരേ ടീമിന്റെ അവസാന മല്‍സരം കളിച്ചു. ലയണ്‍ മെസ്സി പിഎസ്ജിയിലെത്തിയതോടെ മരിയയുടെ അവസരങ്ങള്‍ കുറയുകയായിരുന്നു. 34 കാരനായ മരിയ പിഎസ്ജിയ്ക്കായി 294 മല്‍സരങ്ങളില്‍ നിന്ന് 91 ഗോളും 111 അസിസ്റ്റും നേടിയിട്ടുണ്ട്. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് ആണ് മരിയക്ക് വേണ്ടി ട്രാന്‍സ്ഫര്‍ വിപണിയില്‍ മുന്നിലുള്ളത്. പിഎസ്ജിയ്ക്കായി അഞ്ച് ലീഗ് കിരീടവും 18 മറ്റ് കിരീടങ്ങളും  നേടിയിട്ടുണ്ട്.




Tags:    

Similar News