പിഎസ്ജിയുടെ ചാംപ്യന്‍സ് ലീഗ് നേട്ടം; പരേഡ് അക്രമാസ്‌ക്തം; രണ്ട് മരണം; ഫ്രാന്‍സില്‍ പരക്കെ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്
പാരിസ്: ചരിത്രത്തില്‍ ആദ്യമായി യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ പിഎസ്ജിയുടെ വിജയപരേഡ് ദുരന്തമായി. കിരീട നേട്ടത്തിന് പിന്നാലെ പാരിസില്‍ ജനങ്ങള്‍ വന്‍ ആഘോഷ പരേഡുകള്‍ നടത്തിയിരുന്നു. ഇതാണ് അക്രമാസക്തമായത്. പോലിസും ആരാധകരും തമ്മിലുള്ള അക്രമമാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. ഒരാള്‍ കാറിടിച്ചും 17 വയസ്സായ ആണ്‍കുട്ടി കത്തികുത്തേറ്റുമാണ് മരിച്ചത്.
50,000ത്തോളം ആളുകള്‍ പങ്കെടുത്ത ആഘോഷ പരേഡാണ് ദുരന്തത്തില്‍ അവസാനിച്ചത്. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ആഘോഷ പരേഡുകള്‍ അക്രമാസ്‌കതമായിരുന്നു. പടക്കം പൊട്ടിക്കുകയും ബസുകള്‍, കാറുകള്‍ എന്നിവ കത്തിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രണ്ട് പേരുടെ മരണം. സംഭവത്തില്‍ 491 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്രാന്‍സിലുട നീളം 559 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 692 തീപിടുത്തങ്ങളാണ് ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. 200ലധികം പേര്‍ക്ക് പരിക്കേറ്റു. 21 പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 264 കാറുകളാണ് അക്രമത്തില്‍ കത്തിയത്.