രണ്ട് ഗോളും മൂന്ന് അസിസ്റ്റും; ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ ഫോമില്‍ എംബാപ്പെ

ഗുയേ, ഹക്കീമി എന്നിവരും ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.

Update: 2022-04-04 04:39 GMT


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ തകര്‍പ്പന്‍ ജയവുമായി പിഎസ്ജി. ലീഗിലെ 16ാം സ്ഥാനക്കാര്‍ക്കെതിരേയാണ് പിഎസ്ജിയുടെ ജയം. ലോറിയന്റിനെതിരേ 5-1ന്റെ ജയമാണ് പിഎസ്ജി നേടിയത്. മെസ്സിയും നെയ്മറും എംബാപ്പെയും പിഎസ്ജിയ്ക്കായി ആദ്യമായി ഒരുമിച്ച് സ്‌കോര്‍ ചെയ്തു.നെയ്മറും എംബാപ്പെയും ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ലയണല്‍ മെസ്സി ഒരു ഗോളും നേടി.നെയ്മറിന്റെ രണ്ട് ഗോളിനും മെസ്സിയുടെ ഒരു ഗോളിനും വഴിയൊരുക്കിയത് എംബാപ്പെ തന്നെയാണ്. ഗുയേ, ഹക്കീമി എന്നിവരും ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.



 




Tags:    

Similar News