ലീഗ് വണ്ണില്‍ പോരാട്ടം കനക്കുന്നു; പിഎസ്ജിക്ക് ജയം

ലീഗില്‍ ലില്ലെയ്ക്ക് 69 ഉം പിഎസ്ജിക്ക് 66 ഉം പോയിന്റാണുള്ളത്.

Update: 2021-04-10 17:35 GMT


പാരിസ്; ലീഗ് വണ്ണില്‍ കിരീട പോരാട്ടം കനക്കുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള പിഎസ്ജി 4-1ന് സ്‌ട്രോസ്ബര്‍ഗിനെ തോല്‍പ്പിച്ച് കിരീട നേട്ടത്തിലേക്ക് ഒരടികൂടി നീങ്ങി. എംബാപ്പെ, സരാബി, കീന്‍, പാരഡീസ് എന്നിവരെല്ലാം ഗോള്‍ നേടി 4-1നാണ് സ്‌ട്രോസ് ബര്‍ഗിനെ തോല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ലില്ലെ എതിരില്ലാത്ത രണ്ട് ഗോളിന് മെറ്റസിനെ തോല്‍പ്പിച്ച് ലീഡ് ഉയര്‍ത്തിയിരുന്നു. ലീഗില്‍ ലില്ലെയ്ക്ക് 69 ഉം പിഎസ്ജിക്ക് 66 ഉം പോയിന്റാണുള്ളത്.




Tags:    

Similar News