സെര്‍ജിയോ റാമോസ് പിഎസ്ജിക്ക് വേണ്ടി കളിക്കും

റയല്‍ വിട്ട സ്‌പെയിന്‍ താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവയ്ക്കുക.

Update: 2021-07-01 18:04 GMT


പാരിസ്; റയല്‍ മാഡ്രിഡിന്റെ മിന്നും താരമായിരുന്നു സെര്‍ജിയോ റാമോസ് ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കും. റയല്‍ വിട്ട സ്‌പെയിന്‍ താരം രണ്ട് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പുവയ്ക്കുക. റയലില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് വേതനമായി പിഎസ്ജി താരത്തിന് നല്‍കുക. നാളെ റാമോസ് പാരിസിലെത്തി മെഡിക്കല്‍ പൂര്‍ത്തിയാക്കും. രണ്ട് ദിവസത്തിനുള്ളില്‍ താരം കരാറില്‍ ഒപ്പുവയ്ക്കും. അടുത്തിടെയാണ് 35കാരനായ റാമോസിന്റെ റയലിലെ കരാര്‍ അവസാനിച്ചത്. 16 വര്‍ഷം താരം റയലിനായി കളിച്ചിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റി, സെവിയ്യ, യുവന്റസ് എന്നിവരും റാമോസിനായി രംഗത്തുണ്ടായിരുന്നു. പുതിയ സീസണില്‍ ആരാധകര്‍ക്ക് താരത്തെ നെയ്മറിനും എംബാപ്പെയ്ക്കും ഒപ്പം കാണാം.




Tags:    

Similar News