ഒടുവില്‍ മാഞ്ചസറ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍

ഓള്‍ഡ് ട്രാഫോഡില്‍ 1998ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെസ്റ്ററിനോട് തോല്‍ക്കുന്നത്.

Update: 2021-05-12 00:32 GMT


മാഞ്ച്‌സറ്റര്‍; മൂന്ന് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കെ 10 പോയിന്റിന്റെ ലീഡ് നേടി പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാര്‍. ഇന്ന് നടന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ മൂന്നാം സ്ഥാനത്തുള്ള ലെസ്റ്റര്‍ 2-1ന് പരാജയപ്പെടുത്തിയതോടെയാണ് ഇത്തിഹാദിലേക്ക് കിരീടം പോയത്. 35 മല്‍സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള യുനൈറ്റഡിന് തുടര്‍ മല്‍സരങ്ങള്‍ ജയിച്ചാലും സിറ്റിക്കൊപ്പമെത്താന്‍ കഴിയില്ല. സിറ്റിക്ക് ലീഗില്‍ 80 പോയിന്റാണുള്ളത്. കഴിഞ്ഞ നാലു സീസണുകളിലായി ടീമിന്റെ മൂന്നാം ലീഗ് കിരീടമാണിത്. കഴിഞ്ഞ തവണ ലിവര്‍പൂളായിരുന്നു ചാംപ്യന്‍മാര്‍.


അതിനിടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ 1998ന് ശേഷം ആദ്യമായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ലെസ്റ്ററിനോട് തോല്‍ക്കുന്നത്.




Tags:    

Similar News