ആഴ്‌സണലിന്റെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നത്തിന് വിള്ളല്‍ വീഴ്ത്തി ന്യൂകാസില്‍ യുനൈറ്റഡ്

ടോട്ടന്‍ഹാം തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാം.

Update: 2022-05-17 11:37 GMT


എമിറേറ്റ്‌സ്: അടുത്ത സീസണില്‍ ചാംപ്യന്‍സ് ലീഗ് കളിക്കാന്‍ ആഴ്‌സണല്‍ ഉണ്ടാവുമോ എന്നറിയാന്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട് മല്‍സരം വരെ കാത്തിരിക്കണം. ഇന്ന് നടന്ന മല്‍സരത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനെതിരേ തോല്‍വി നേരിട്ടതോടെയാണ് ആഴ്‌സണലിന് തിരിച്ചടിയായത്. 37ാം റൗണ്ട് മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് 12ാം സ്ഥാനത്തുള്ള ന്യൂകാസില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലിനെ വീഴ്ത്തിയത്. അടുത്ത ആഴ്ച നടക്കുന്ന അവസാന മല്‍സരത്തില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്ന ടോട്ടന്‍ഹാം തോല്‍ക്കുകയും ആഴ്‌സണല്‍ ജയിക്കുകയും ചെയ്താല്‍ അവര്‍ക്ക് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാം.




Tags:    

Similar News