പ്രീമിയര്‍ ലീഗ്; മാര്‍ട്ടിനെല്ലിയ്ക്ക് ഡബിള്‍; ആഴ്‌സണലിന് വമ്പന്‍ ജയം; മൂന്ന് മല്‍സരങ്ങള്‍ മാറ്റി

ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി.

Update: 2021-12-19 03:49 GMT


എമിറേറ്റ്‌സ് സ്റ്റേഡിയം: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ മികച്ച ഫോം തുടര്‍ന്ന് ആഴ്‌സണല്‍. ഇന്ന് ലീഡ്‌സ് യുനൈറ്റഡിനെ നേരിട്ട ആഴ്‌സണല്‍ ഒന്നിനെതിരേ നാല് ഗോളിന്റെ ജയമാണ് നേടിയത്. ബ്രസീലിയന്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി.സാക്കാ, സ്മിത്ത് റോ എന്നിവരാണ് ഗണ്ണേഴ്‌സിന്റെ മറ്റ് സ്‌കോറര്‍മാര്‍. ബ്രസീലിന്റെ റഫീനയാണ് 75ാം മിനിറ്റില്‍ ലീഡ്‌സ് യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ നേടിയത്. ലീഗിലെ വിവിധ ക്ലബ്ബുകളില്‍ കൊവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് മൂന്ന് മല്‍സരങ്ങളാണ് മാറ്റിവച്ചത്.




Tags:    

Similar News