പ്രീമിയര്‍ ലീഗ്: ലിവര്‍പൂളിന് സമനില, ചെല്‍സിക്ക് ജയം
ലിവര്‍പൂളിന്റെ അവസാന ഏഴുമല്‍സരങ്ങളില്‍ അഞ്ചെണ്ണവും സമനിലയിലായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട മോഹമെന്ന ലിവര്‍പൂളിന്റെ ചിരകാലസ്വപ്‌നം പൂവണിയാന്‍ ഇനി ഒമ്പത് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കിട്ടിയ അവസരം ലിവര്‍പൂള്‍ കളഞ്ഞു. എവര്‍ട്ടണെതിരായ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ എത്തിയതോടെയാണ് ലിവര്‍പൂളിന്റെ അവസരം നഷ്ടപ്പെട്ടത്. നിലവില്‍ സിറ്റിയാണ് ഒന്നാമത്. ഇരുവരും തമ്മില്‍ ഒരു പോയിന്റിന്റെ അന്തരമാണുള്ളത്. മേഴ്‌സി സൈഡ് ഡെര്‍ബിയില്‍ നടന്ന മല്‍സരത്തില്‍ ഇരു ടീമും ഒപ്പത്തിനൊപ്പമാണ്. കൂടുതല്‍ അവസരം സൃഷ്ടിച്ചത് ലിവര്‍പൂളായിരുന്നു.മുഹമ്മദ് സലാ രണ്ട് അവസരങ്ങള്‍ സൃഷ്ടിച്ചു. ലിവര്‍പൂളിന്റെ അവസാന ഏഴുമല്‍സരങ്ങളില്‍ അഞ്ചെണ്ണവും സമനിലയിലായിരുന്നു. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീട മോഹമെന്ന ലിവര്‍പൂളിന്റെ ചിരകാലസ്വപ്‌നം പൂവണിയാന്‍ ഇനി ഒമ്പത് മല്‍സരങ്ങളാണ് ശേഷിക്കുന്നത്.
മറ്റൊരു മല്‍സരത്തില്‍ ആറാം സ്ഥാനക്കാരായ ചെല്‍സി വിജയവഴിയില്‍ തിരിച്ചെത്തി. ഫുള്‍ഹാമിനെ അവരുടെ ഹോംഗ്രൗണ്ടില്‍ 21നാണ് ചെല്‍സി തോല്‍പ്പിച്ചത്. ഗോണ്‍സാലോ ഹിഗ്വെയ്ന്‍, ജോര്‍ജീഞ്ഞോ എന്നിവരാണ് ചെല്‍സിയുടെ ഗോള്‍ സ്‌കോറര്‍മാര്‍. 20ാം മിനിറ്റിലാണ് അടുത്തിടെ ടീമിലെത്തിയ ഹിഗ്വെയ്‌ന്റെ (20)വക ആദ്യ ഗോള്‍. തുടര്‍ന്ന് ഫുള്‍ഹാമിനായി കലും ചേമ്പേഴ്‌സ്(27) മിനിറ്റില്‍ സമനിലയ ഗോള്‍ നേടി.തുടര്‍ന്ന് 31ാം മിനിറ്റില്‍ ചെല്‍സി ജോര്‍ജീന്യോയിലൂടെ വിജയ ഗോള്‍ നേടി.
മുന്‍ ചാംപ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ വാറ്റ്ഫഡ് തോല്‍പ്പിച്ചു. 1-2നാണ് ജയം. ട്രോയ് ഡീനെ(5), ജെയ്മി വാര്‍ഡി(75) എന്നിവര്‍ വാറ്റ്ഫഡിനുവേണ്ടി ഗോളടിച്ചു. 75ാം മിനിറ്റില്‍ ജെയ്മി വാര്‍ഡിയാണ് ലെസ്റ്ററിനായി ലക്ഷ്യം കണ്ടത്.
