ഇന്‍സ്റ്റയില്‍ 400 മില്ല്യണ്‍ ഫോളോവേഴ്‌സുമായി റൊണാള്‍ഡോ

Update: 2022-02-10 03:57 GMT



ലിസ്ബണ്‍: ഇന്‍സ്റ്റയില്‍ ആദ്യമായി 400 മില്ല്യണ്‍ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ.നേരത്തെ തന്നെ ഇന്‍സ്റ്റയിലെ നിരവധി റെക്കോഡുകളും നേടിയ റൊണാള്‍ഡോ കഴിഞ്ഞ ദിവസമാണ് 400 മില്ല്യണ്‍ എന്ന കടമ്പ പിന്നിട്ടത്. രണ്ടാം സ്ഥാനത്ത് ലയണല്‍ മെസ്സിയും മൂന്നാം സ്ഥാനത്ത് നെയ്മറുമാണുള്ളത്.കൂടുതല്‍ ഫോളോവേഴ്‌സുള്ള അത്‌ലറ്റ് എന്ന നിലയില്‍ മൂന്നാം സ്ഥാനത്തുള്ളത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ്(182മില്ല്യണ്‍).




Tags:    

Similar News