കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റര്‍ ഹാര്‍ട്ലിയെ നിയമിച്ചു

Update: 2026-04-11 07:45 GMT

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ പുതിയ അസിസ്റ്റന്റ് കോച്ചായി പീറ്റര്‍ ഹാര്‍ട്ലിയെ നിയമിച്ചു. മുന്‍പ് പ്രതിരോധ നിര താരമായിരുന്ന ഹാര്‍ട്ലി, ഇംഗ്ലണ്ടിലും ഇന്ത്യയിലുമുള്ള തന്റെ നീണ്ടകാലത്തെ കളിപരിചയവുമായാണ് പുതിയ ദൗത്യത്തിനായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും മുന്‍പ് കളിച്ചിട്ടുള്ള താരമെന്ന നിലയില്‍ ഇന്ത്യന്‍ ഫുട്‌ബോളിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും നേതൃപാടവവും ടീമിന് വലിയ ഗുണകരമാകും. ഹെഡ് കോച്ച് ആഷ്ലി വെസ്റ്റ്വുഡിനും സംഘത്തിനും ഒപ്പം ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിക്കും. താരമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഡ്രസ്സിങ് റൂമിലും ടീമിന്റെ തന്ത്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വലിയ കരുത്താകും.