പ്രീമിയര്‍ ലീഗില്‍ പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ സിറ്റിക്ക് 500 ഗോള്‍

ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തെ ലീഡ് നാലായി വര്‍ദ്ധിപ്പിച്ചു.

Update: 2021-12-15 09:11 GMT


ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ കോച്ച് പെപ്പ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ മാഞ്ചസ്റ്റര്‍ സിറ്റി അതിവേഗം 500 ഗോളുകള്‍ എന്ന നേട്ടം കുറിച്ചു.207 മല്‍സരങ്ങളില്‍ നിന്നാണ് സിറ്റി 500 ഗോള്‍ എന്ന കടമ്പ കടന്നത്.പ്രീമിയര്‍ ലീഗില്‍ അതിവേഗം ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ക്ലബ്ബായി സിറ്റി.മുമ്പ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗാന്‍ ക്ലോപ്പിന് കീഴില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇത് 234 മല്‍സരങ്ങളില്‍ നിന്നായിരുന്നു. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ ലീഡസ് യുനൈറ്റഡിനെതിരേ നടന്ന മല്‍സരത്തില്‍ സിറ്റി ഏഴ് ഗോളിന് ജയിച്ചിരുന്നു. ഫില്‍ ഫോഡന്‍, ഗ്രീലിഷ്, ഡി ബ്രൂണി, മെഹറസ്, സ്‌റ്റോണിസ്, അക്കെ എന്നിവരാണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. ജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്തെ ലീഡ് നാലായി വര്‍ദ്ധിപ്പിച്ചു.




Tags:    

Similar News