ഉത്തേജക മരുന്ന് ടെസ്റ്റില്‍ പരാജയം; ഫ്രഞ്ച് സൂപ്പര്‍ താരം പോള്‍ പോഗ്‌ബെയെ യുവന്റസ് പുറത്താക്കി

Update: 2023-09-11 18:17 GMT

റോം: ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് താരത്തെ യുവന്റ്‌സ് പുറത്താക്കി. 30കാരനായ പോഗ്‌ബെ ഉത്തേജക മരുന്ന പരിശോധനയില്‍ പരാജയപ്പെടുകയായിരുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് ഉഡിനീസിനെതിരായ മല്‍സരത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് താരം പരാജയപ്പെട്ടത്. മല്‍സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് താരമായ പോഗ്‌ബെ കളിച്ചിരുന്നില്ല. തുടര്‍ച്ചയായ പരിക്കുകളെ തുടര്‍ന്ന് കഴിഞ്ഞ സീസണിലും താരത്തിന് നിരവധി മാസങ്ങള്‍ നഷ്ടമായിരുന്നു. ഈ സീസണിലും താരത്തിന് പരിക്ക് വേട്ടയാടിയിരുന്നു. ഈ സീസണിലും പകരക്കാരനായാണ് താരം രണ്ട് മല്‍സരത്തിന് ഇറങ്ങിയത്.




Tags:    

Similar News