ഏഷ്യാ കപ്പില്‍ ഗണ്‍ ഫയറിങ് സെലിബ്രേഷനുമായി പാക് താരം സാഹിബസ്ദാ ഫര്‍ഹാന്‍

Update: 2025-09-21 17:10 GMT

ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനായി അര്‍ദ്ധസെഞ്ചുറി നേടിയ സാഹിബസ്ദാ ഫര്‍ഹാന്‍ നടത്തിയത് ഗണ്‍ ഫയറിങ് സെലിബ്രേഷന്‍ . തന്റെ അര്‍ദ്ധസെഞ്ചുറി നേട്ടത്തിന് പിറകെയാണ് ബാറ്റ് ഗണ്‍പോലെ പിടിച്ച് ഫയര്‍ ചെയ്യുന്നത് പോലെ താരം ആഘോഷിച്ചത്. അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സിക്‌സര്‍ പറത്തിയാണ് ഫര്‍ഹാന്‍ തന്റെ അര്‍ദ്ധസെഞ്ചുറി നേടിയത്. അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും അടങ്ങിയതാണ് ഫര്‍ഹാന്റെ ഇന്നിങ്‌സ്. 34 പന്തിലാണ് താരം ഫര്‍ഹാന്റെ അര്‍ദ്ധസെഞ്ചുറി നേട്ടം. 45 പന്തിലാണ് താരം 58 റണ്‍സ് നേടിയത്. ഇന്ത്യയുടെ സ്പിന്‍ നിരയ്‌ക്കെതിരേ ആയിരുന്നു ഫര്‍ഹാന്റെ വെടിക്കെട്ട്. ഫര്‍ഹാന്റെ ഇന്നിങ്‌സ് മികവില്‍ പാകിസ്താന്‍ ആദ്യ 10 ഓവറില്‍ 91 റണ്‍സ് നേടി സമ്പൂര്‍ണ്ണ ആധിപത്യം നേടിയിരുന്നു. മെലെ തുടങ്ങിയ താരം ഓപ്പണര്‍ ഫഖര്‍ സമന്‍ പുറത്തായതോടെ ഫോം പുറത്തെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ ആദ്യ മല്‍സരത്തില്‍ താരം 40 റണ്‍സ് നേടിയിരുന്നു.




Tags: