ഒസ്മാനെ ഡെംബലെയെ ബാഴ്സാ സ്ക്വാഡില്‍ നിന്ന് പുറത്താക്കി
താരത്തോട് ഉടന്‍ ക്ലബ്ബ് വിടാനും ബാഴ്സ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്യാംപ് നൗ: കരാര്‍ പുതുക്കാത്ത ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെയെ ബാഴ്സലോണാ സ്ക്വാഡില്‍ നിന്ന് പുറത്താക്കി.സ്പാനിഷ് കോപ്പാ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ ബില്‍ബാവോയെ നേരിടുന്ന സ്ക്വാഡില്‍ നിന്നാണ് ഡെംബലെയെ ഒഴിവാക്കിയത്. താരത്തിന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കെയാണ്. എന്നാല്‍ ഡെംബലെ കരാര്‍ പുതുക്കില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ സ്ക്വാഡില്‍ നിന്ന് പുറത്താക്കിയത്.കരാര്‍ പുതുക്കന് ഡെംബലെ വലിയ പ്രതിഫലം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാന്‍ ബാഴ്സ തയ്യാറല്ലായിരുന്നു. താരം ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനാണ് ഒരുങ്ങുന്നത്.താരത്തോട് ഉടന്‍ ക്ലബ്ബ് വിടാനും ബാഴ്സ ആവശ്യപ്പെട്ടിട്ടുണ്ട്.