പാരിസ്: പിഎസ്ജിയുടെ ഫ്രഞ്ച് മുന്നേറ്റ താരം ഉസ്മാനെ ഡെംബലേയ്ക്ക് 2024-25 സീസണിലെ ഫിഫാ ബെസ്റ്റ് പുരസ്‌കാരം.ഈ സീസണില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം താരം നേടിയിരുന്നു. ഡെംബലേയെ ഫിഫയുടെ മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നും പ്രകടനമാണ് ഉസ്മാനെ ഡെംബലെ കാഴ്ചവച്ചത്. പിഎസ്ജിക്കായി 33 ഗോളുകളും 15 അസിസ്റ്റുകളും ഡെംബലെ നേടി. പിഎസ്ജി ചാംപ്യന്‍സ് ലീഗ് കിരീടം നേടുന്നതില്‍ നിര്‍ണായകമായിരുന്നു ഡെംബലെയുടെ പ്രകടനം. ചരിത്രത്തില്‍ ആദ്യമായാണ് പിഎസ്ജി ചാംപ്യന്‍സ് ലീഗില്‍ മുത്തമിടുന്നത്. ഇതിന് പുറമേ ഫ്രഞ്ച് ലീഗും ഫ്രഞ്ച് കപ്പും പിഎസ്ജി സ്വന്തമാക്കിയിരുന്നു.ബോറൂസിയാ ഡോര്‍ട്ട്മുണ്ടിലും ബാഴ്്‌സലോണയിലും കളിച്ച ഡെംബലേ 2023ലാണ് പിഎസ്ജിയിലെത്തിയത്. ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലാമിന്‍ യമാല്‍, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് 28കാരനായ ഡെംബലേയുടെ നേട്ടം.