ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ അന്തരിച്ചു

1958ലെ ഏഷ്യന്‍ ഗെയിംസില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനായും ഹുസൈന്‍ കളിച്ചിരുന്നു.

Update: 2021-04-17 00:01 GMT


ന്യൂഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ആയിരുന്ന ഒളിമ്പ്യന്‍ അഹമ്മദ് ഹുസൈന്‍ (86) അന്തരിച്ചു.കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. 1956 ലെ മെല്‍ബണ്‍ ഒളിംമ്പിക്സില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. ഈ ഒളിംമ്പിക്സില്‍ ഇന്ത്യ നാലാമതായാണ് ഫിനിഷ് ചെയ്തത്. 1958ലെ ഏഷ്യന്‍ ഗെയിംസില്‍ സെമിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിനായും ഹുസൈന്‍ കളിച്ചിരുന്നു.ഹൈദരാബാദുകാരനായ ഹുസൈന്‍ മുഹമ്മദന്‍ സ്പോര്‍ട്ടിങ്, മൊഹന്‍ ബഗാന്‍, ഹൈദരാബാദ് പോലിസ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിരുന്നു. ഗുലാം അഹമ്മദ്, എം എല്‍ ജയ്സിംഹാ എന്നീ കായികതാരങ്ങളെ ഇന്ത്യയ്ക്കായി സംഭാവന ചെയ്ത പ്രശസ്തമായ നിസാം കോളജിലാണ് ഹുസൈന്‍ ബിരുദം പൂര്‍ത്തിയാക്കിയത്.നിരവധി ക്ലബ്ബുകളെ പരിശീലിപ്പിച്ച ഹുസൈന്‍ 1982ല്‍ ഏഷ്യന്‍ ഗെയിംസിന്റെ ടെക്നിക്കല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.




Tags: