പകരക്കാരനായി ഇറങ്ങി ജിറൗഡ്; ഡബിള്‍ ഗോളും ടീമിന് ജയവും

മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് അല്‍ബേനിയയെ 3-1ന് തോല്‍പ്പിച്ചു.

Update: 2021-06-09 08:01 GMT


പാരിസ്: ഒലിവിര്‍ ജിറൗഡിന്റെ ഇരട്ട ഗോള്‍ മികവില്‍ ബള്‍ഗേരിയക്കെതിരേ നടന്ന സൗഹൃദമല്‍സരത്തില്‍ ഫ്രാന്‍സിന് ജയം. അന്റോണിയോ ഗ്രീസ്മാനാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 29ാം മിനിറ്റിലാണ് ബാഴ്‌സ താരത്തിന്റെ ഗോള്‍. തുടര്‍ന്ന് രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ പകരക്കാരനായി ജിറൗഡ് ഇറങ്ങുകയായിരുന്നു. 83, 90 മിനിറ്റുകളിലായാണ് ചെല്‍സി താരത്തിന്റെ ഗോള്‍. മറ്റൊരു മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് അല്‍ബേനിയയെ 3-1ന് തോല്‍പ്പിച്ചു.




Tags: