പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ വീഴ്ത്തി നോര്‍വിച്ച് സിറ്റി

പുറത്താവല്‍ ഭീഷണിയുള്ള നോര്‍വിച്ചിന് ഇന്ന് ജയം അനിവാര്യമായിരുന്നു.

Update: 2020-02-29 04:53 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിന് ഞെട്ടിക്കുന്ന തോല്‍വി. അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയാണ് ലെസ്റ്ററിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചത്. പുറത്താവല്‍ ഭീഷണിയുള്ള നോര്‍വിച്ചിന് ഇന്ന് ജയം അനിവാര്യമായിരുന്നു. മൂന്നാം സ്ഥാനത്തുള്ള ലെസ്റ്ററാവട്ടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനുള്ള ശ്രമത്തിലും. മികച്ച കളിപുറത്തെടുത്തെങ്കിലും കിട്ടിയ അവസരം നോര്‍വിച്ച് മുതലാക്കുകയായിരുന്നു. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മല്‍സരത്തെ 70ാം മിനിറ്റില്‍ ലെവിസിന്റെ ഗോളിലൂടെ നോര്‍വിച്ച് മാറ്റിമറിക്കുകയായിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ സോസിഡാഡ് റയല്‍ വലാഡോളിഡിനെ 1-0ത്തിന് തോല്‍പ്പിച്ചു. ഇന്ന് അര്‍ധരാത്രി നടക്കുന്ന മല്‍സരങ്ങളില്‍ എൈബര്‍ ലെവന്റേയും വലന്‍സിയ റയല്‍ ബെറ്റിസിനെയും ലെഗനീസ് ആല്‍വ്‌സിനെയും നേരിടും.


Tags:    

Similar News