വീണത് ഒമ്പത് ഗോള്‍; ബാഴ്‌സാ-ബെന്‍ഫിക്കാ ക്ലാസ്സിക്ക് ത്രില്ലറില്‍ ബാഴ്‌സയ്ക്ക് ജയം
ലിസ്ബണ്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ബെന്‍ഫിക്കയ്‌ക്കെതിരേ 5-4ന്റെ ജയമാണ് ബാഴ്‌സ നേടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക തോല്‍വി അടിയറ വച്ചത്. മല്‍സരത്തില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി (13, 78) ഇരട്ട ഗോളുകള്‍ നേടി. റഫീനയും ഡബിളടിച്ചു(64, ഇഞ്ചുറി ടൈം-90).മറ്റൊരു ഗോള്‍ എറിക് ഗാര്‍സിയ(86)യുടെ വകയായിരുന്നു. ബെന്‍ഫിക്കയുടെ പാവ്‌ലിഡിസ് ഹാട്രിക്ക് നേടി. 2, 22, 30 മിനിറ്റുകളിലായിരുന്നു കറ്റാലന്‍സിനെ ഞെട്ടിച്ച് ഗ്രീക്ക് താരമായ പാവ്‌ലിഡിസ് ഹാട്രിക്ക് നേടിയത്. മറ്റൊരു ഗോള്‍ ബാഴ്‌സാ താരത്തിന്റെ വക സെല്‍ഫ് ഗോള്‍ ആയിരുന്നു. തോല്‍വി മണത്ത ബാഴ്‌സയ്ക്ക് രക്ഷകരായത് എറിക് ഗാര്‍സിയയുടെയും റഫീനയുടെയും ഗോളുകളാണ്. 18 പോയിന്റുകളുമായി ബാഴ്‌സ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ഇടം നേടി.