നെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി

താരം ബ്രസീലിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്.

Update: 2022-06-23 06:29 GMT

സാവോപോളോ: പിഎസ്ജി സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ജൂനിയര്‍ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് യാത്രയ്ക്കിടെ തകരാറിലായി. നെയ്മറിന്റെ പ്രൈവറ്റ് ജെറ്റിന്റെ വിന്‍ഡ്ഷീല്‍ഡിലായിരുന്നു തകരാറ്. തുടര്‍ന്ന് ജെറ്റ് അടിയന്തരമായി നിലത്തിറക്കി. ബ്രസീലിയന്‍ താരത്തിന് ഒപ്പം സഹോദരി റഫേലാ സാന്റോസ്, നെയ്മറുടെ പങ്കാളി ബ്രൂണാ ബിയാന്‍കാര്‍ഡി എന്നിവരും ഉണ്ടായിരുന്നു. ബാര്‍ബഡോസില്‍ അവധിക്കാലം ചെലവഴിക്കാനെത്തിയ താരം ബ്രസീലിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ് വിമാനത്തിന് തകരാര്‍ സംഭവിച്ചത്. അപകടം മുന്‍കൂട്ടി കണ്ടതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Tags:    

Similar News